» » ശൈത്യകാല അവധിക്കായി സ്‌കൂളുകള്‍ അടച്ചു

ദുബായ്: ശൈത്യകാല അവധിക്കായി രാജ്യത്തെ സ്‌കൂളുകള്‍ അടച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും വ്യാഴാഴ്ചയോടെ അവധിക്കായി അടച്ചു. ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ളവ ജനവരി നാലിന് തുറന്നുപ്രവര്‍ത്തനമാരംഭിക്കും.

സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും ക്ലാസ് പാര്‍ട്ടികളുമൊക്കെ നടന്നു. ദുബായില്‍ ജെംസിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്ലാസ് പാര്‍ട്ടികളും ആഘോഷപരിപാടികളും അരങ്ങേറി. പതിവിന് വിപരീതമായി കുട്ടികള്‍ വര്‍ണ വസ്ത്രങ്ങളിഞ്ഞാണ് സ്‌കൂളുകളിലെത്തിയത്. ഇക്കഴിഞ്ഞ ആഴ്ചകളിലായി ജെംസ് സ്‌കൂളുകളില്‍ കായികമേളയും വാര്‍ഷികാഘോഷങ്ങളും അരങ്ങേറിയിരുന്നു.

അവധിക്ക് ശേഷം വാര്‍ഷികാഘോഷ പരിപാടികള്‍ നടത്താറുള്ള സ്‌കൂളുകളില്‍ പലതും പതിവിന് വിപരീതമായി അവധിക്ക് മുമ്പേതന്നെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വേനലവധി സംബന്ധിച്ച ആശയക്കുഴപ്പമാണ് കാരണം. റാസല്‍ഖൈമയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കായികദിനവും വാര്‍ഷികാഘോഷങ്ങളും നടന്നു. 'നിംസ്' മാനേജ്‌മെന്റിന് കീഴിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളുകളിലും മോഡല്‍ സ്‌കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ഷിക ദിനാഘോഷങ്ങള്‍ നടന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കിന്റര്‍ഗാര്‍ടന്‍ വിഭാഗങ്ങള്‍ക്കുമായി വെവ്വേറെ ദിനങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ജൂണ്‍ പകുതിയോടെ റംസാന്‍ തുടങ്ങുന്നുവെന്നത് സ്‌കൂളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ ജൂണ്‍ അവസാനവാരത്തിലാണ് വേനലവധി തുടങ്ങാറ്. എന്നാല്‍ ഇത്തവണ ജൂണ്‍ പകുതിയോടെ റംസാന്‍ തുടങ്ങുന്നതിനാല്‍ നേരത്തെ അവധിയും തുടങ്ങാനിടയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പതിവ് ആഘോഷപരിപാടികളെല്ലാം നേരത്തെ തന്നെ സംഘടിപ്പിച്ച് പാഠ്യഭാഗങ്ങളും സെമസ്റ്റര്‍ പരീക്ഷകളുമൊക്കെ പരമാവധി വേഗം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകള്‍. അവധി സംബന്ധിച്ച ഷെഡ്യൂള്‍ ഇതുവരെ സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടില്ല.

കേരള സിലബസില്‍ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുക പരീക്ഷാച്ചൂടിലേക്കാണ്. ക്രിസ്മസ് പരീക്ഷകള്‍ കഴിഞ്ഞ ആശ്വാസത്തോടെ അവധിയിലേക്ക് പ്രവേശിക്കുന്ന ഇവര്‍ക്ക് സ്‌കൂള്‍ തുറക്കുന്നതോടെ മോഡല്‍ പരീക്ഷകള്‍ക്ക് തുടക്കമാകും. നിംസ് ഗ്രൂപ്പിന് കീഴിലുള്ള പ്ലസ് റ്റു വിദ്യാര്‍ത്ഥികള്‍ക്ക് ജനവരി എട്ടിന് മോഡല്‍ പരീക്ഷ തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചയില്‍ പത്താം ക്ലാസുകാര്‍ക്കും മോഡല്‍ പരീക്ഷകള്‍ ആരംഭിക്കും.

അവധിദിനങ്ങള്‍ ആരംഭിച്ചതോടെ അവധിക്കാല ക്യാമ്പുകള്‍ക്കും തുടക്കമാകും. നിരവധി സംഘടനകളും കൂട്ടായ്മകളും വിദ്യാര്‍ഥികള്‍ക്കായുള്ള പഠനക്യാമ്പുകളും ശില്‍പശാലകളുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്. ദുബായില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ മാത്രമാണ് സംഘടിപ്പിക്കപ്പെടുന്നത്.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply