» » » വിലകുറഞ്ഞ 4ജി ഹാന്‍ഡ്‌സെറ്റുകളുമായി കമ്പനികള്‍ മത്സരത്തിന്‌

ന്യൂഡല്‍ഹി: 4ജി സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ കടുത്ത മത്സരത്തിന് തുടക്കമിട്ട് കമ്പനികള്‍ രംഗത്തെത്തി. സോളോ, ഷവോമി, ജിയോണി, ലെനോവ, മൈക്രോസോഫ്റ്റ് തുടങ്ങിയവയാണ് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ 4 ജി ഫോണുകള്‍ ഇറക്കുന്നത്. 8000-15000 രൂപ നിരക്കിലായിരിക്കും വില്പന.

മോട്ടൊറോള, മൈക്രോമാക്‌സ്, എല്‍ജി, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളും ഉടനെ 4 ജി ഫോണുകള്‍ അവതരിപ്പിക്കുമന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിലയുടെ കാര്യത്തില്‍ ഉടനെ തീരുമാനമാകുമെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.

നിലവില്‍ 4 ജി സേവനം ഉപയോഗിക്കാവുന്ന ആപ്പിള്‍, എച്ച്ടിസി, ഓപ്പോ കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 30,000 മുകളിലാണ് വില.

റിലയന്‍സ് ജിയോ ഇന്‍ഫോകോമും ഭാരതി എയര്‍ടെല്ലും രാജ്യത്താകമാനം 4 ജി സര്‍വീസ് ഉടനെ വ്യാപകമാക്കും. ഭാരതി എയര്‍ടെല്‍ നിലവില്‍ 15 നഗരങ്ങളില്‍ 4 ജി സേവനം നല്‍കുന്നുണ്ട്. ഉടനെ മറ്റ് നഗരങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കാനാണ് പദ്ധതി. 2015 മാര്‍ച്ചോടെയാണ് ജിയോ ഇന്‍ഫോകോം ഒരേസമയം രാജ്യത്താകമാനം സര്‍വീസ് തുടങ്ങുക.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply