» » മൂന്നുകോടി നല്‍കി ഇന്ധനം വാങ്ങി; സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: ഇന്ധനം വാങ്ങാനുള്ള പണമില്ലാഞ്ഞതിനാല്‍ ബുധനാഴ്ച പറക്കാതിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ വ്യാഴാഴ്ച പറന്നുതുടങ്ങി. പണംകൊടുക്കാതെ ഇന്ധനം നല്‍കില്ലെന്ന എണ്ണക്കമ്പനികളുടെ നിലപാടുമൂലം ബുധനാഴ്ച വൈകിട്ടോടെ മൂന്നുകോടി രൂപനല്‍കി കമ്പനി ഇന്ധനം വാങ്ങി.

മുംബൈ, ജയ് പുര്‍, പോര്‍ട്ട് ബ്ലെയര്‍, കൊച്ചി, വാരാണസി എന്നിവിടങ്ങളിലേക്ക് സമയക്രമമനുസരിച്ചുതന്നെ ഡല്‍ഹിയില്‍ നിന്ന് സ്‌പൈസ്‌ജെറ്റ് സര്‍വീസ് നടത്തിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
243 സര്‍വീസുകളായിരുന്നു ബുധനാഴ്ച നടത്തേണ്ടിയിരുന്നത്. ഇന്ധനപ്രതിസന്ധി ഭാഗികമായി പരിഹരിച്ചതില്‍ വൈകിട്ട് നാലിന്‌ശേഷം 75 സര്‍വീസുകള്‍ നടത്തിയെന്ന് കമ്പനി അറിയിച്ചു.

സ്‌പൈസ്‌ജെറ്റിന്റെ ആദ്യരക്ഷാധികാരികളിലൊരാളായ അജയ് സിങ് വ്യോമയാന െസക്രട്ടറി വി. സോമസുന്ദരത്തെ കണ്ടു. ഇദ്ദേഹം വീണ്ടും സ്‌പൈസ്‌ജെറ്റില്‍ നിക്ഷേപിക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ സിങ് തയ്യാറായില്ല.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് കുറച്ചുകൂടി സമയംവേണമെന്ന് സ്‌പൈസ്‌ജെറ്റിന്റെ മാതൃസ്ഥാപനമായ സണ്‍ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ എസ്.എല്‍.നാരായണന്‍ പറഞ്ഞു. ബാങ്കുകളില്‍നിന്ന് ഇളവുകിട്ടിയാല്‍ സ്‌പൈസ്‌ജെറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ സണ്‍ ഗ്രൂപ്പ് മേധാവിയായ കലാനിധി മാരന്‍ തയ്യാറാണ്. വിമാനക്കമ്പനിയില്‍നിന്ന് പണംവന്നുതുടങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്നും നാരായണന്‍ പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ 820 കോടിയോളം രൂപ മാരന്‍ സ്‌പൈസ്‌ജെറ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയ്ക്ക് പണമാവശ്യമുള്ളപ്പോഴെല്ലാം മാരന്‍ ഇതുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

30 ദിവസത്തിനപ്പുറമുള്ള ബുക്കിങ്ങെടുക്കുന്നതില്‍നിന്ന് വ്യോമയാനമന്ത്രാലയം സ്‌പൈസ്‌ജെറ്റിനെ വിലക്കിയത് അതിന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്. അതിനാല്‍, ഈ തീരുമാനം മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്. 15 ദിവസത്തേക്ക് കമ്പനിക്ക് ഇന്ധനം കടംകൊടുക്കണമെന്ന് എണ്ണക്കമ്പനികളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കും വ്യോമയാനരംഗം നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കൊടുക്കേണ്ട പണമടക്കം 2000 കോടി രൂപയുടെ ബാധ്യതയാണ് സ്‌പൈസ്‌ജെറ്റിനുള്ളത്.

6000 കോടി രൂപയുടെ ബാധ്യത വീട്ടാനാകാതെ കിങ്ഫിഷന്‍ വിമാനക്കമ്പനി രണ്ടുവര്‍ഷംമുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply