headlines

    00:0
» » » » ഐ ട്രെയിലറെത്തി: ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്‌

തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ടീമിന്റെ ഐയുടെ ട്രെയിലറെത്തി. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള സിനിമയുടെ ട്രെയിലര്‍ ഗ്രാഫിക്‌സിനാല്‍ സമ്പന്നമാണ്. സെന്‍സറിങ്ങില്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

190 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെട്ടിച്ചുരുക്കി മൂന്നു മണിക്കൂറാക്കിയാകും പ്രദര്‍ശനത്തിനെത്തുക. ആമി ജാക്‌സണാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായിക. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡില്‍ നിന്നും ഉപന്‍ പട്ടേലാണ്.

എ.ആര്‍ റഹ്മാന്‍ ഈണമിട്ട സിനിമയിലെ ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഒസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനവരി ഒമ്പതിന് റിലീസ് ചെയ്യും.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
വിലകുറഞ്ഞ 4ജി ഹാന്‍ഡ്‌സെറ്റുകളുമായി കമ്പനികള്‍ മത്സരത്തിന്‌
»
Previous
ബ്ലാസ്റ്റേഴ്‌സ് എത്തി; കേരള ടീമിന് മുംബൈ ഹോം ഗ്രൗണ്ടാകും

No comments:

Leave a Reply